അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരെ മുതലമടയില്‍ ഹര്‍ത്താല്‍ തുടങ്ങി


അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റുന്നതിനെതിരെ മുതലമട പഞ്ചായത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ 6ന് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് 6 വരെ തുടരും. പഞ്ചായത്തിലെ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. അതേസമയം പ്രദേശത്ത് വാഹനങ്ങള്‍ തടയുന്നില്ല. ഒരു കാരണവശാലും അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇവിടുത്തുകാര്‍. ഇതിനെതിരെ ജനകീയ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.

article-image

SSSSS

You might also like

  • Lulu Exchange
  • Straight Forward

Most Viewed