കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു


കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ മലബാർ ജ്വല്ലറിയുമായി സഹകരിച്ചു കൊണ്ടു ഇന്ത്യൻ ക്ലബ്‌ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിലെ പ്രമുഖരടക്കം എഴുന്നൂറിൽ പരം ആളുകൾ സംഗമത്തിൽ പങ്കെടുത്തു. പ്രസിഡന്റ്‌ ജോണിതാമരശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ സ്വാഗതവും ട്രഷറർ സലീം ചിങ്ങപുര നന്ദിയും പറഞ്ഞു.

ജമാല്‍ നദ്വിവി ഇരിങ്ങൽ റംസാന്‍ സന്ദേശം നല്‍കി. ഇന്ത്യന്‍ ക്ലബ്‌ പ്രസിഡണ്ട് കെ.എം.ചെറിയാന്‍, സെക്രട്ടറി സതീഷ്,ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്‌ ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ,ജനറൽ സെക്രട്ടറി പങ്കജ് നെല്ലൂർ,മലബാർ ഗോൾഡ് പ്രതിനിധി യാസിർ, മുതിർന്ന പത്ര പ്രവർത്തകൻ സോമൻ ബേബി, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ, ബഷീർ അമ്പലായി,വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് പ്രസിഡന്റ്‌ ഫൈസൽ ഫ്. എം, എൻ.സ്സ്.സ്സ് സെക്രട്ടറി സതീഷ്,ലൈറ്റ് ഓഫ് കൈൻഡ്നെസ്സ് പ്രതിനിധി സയെദ് ഹനീഫ്,ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് മെമ്പർ ജോൺസൻ ദേവസ്യ, ഒ.ഐ.സി.സി പ്രസിഡണ്ട് ബിനു കുന്നന്താനം, ഷമീം, മൈഗ്രൈന്റ് വർക്കേഴ്സ് സെക്രട്ടറി മാധവൻ കല്ലത്തു,സോവിച്ചൻ ചേനാട്ടുശ്ശേരി,ഐ വൈ സി സി ട്രഷറർ നിധിൻ,യു. പി. പി പ്രതിനിധികളായ അനിൽ യു. കെ, ബിജു ജോർജ്, ഹരീഷ് നായർ,ദീപക് മേനോൻ,ജോൺ ബോസ്കോ, തോമസ് ഫിലിപ്പ്,ജോർജ് മാത്യു,അജി ജോർജ്, ജോൺതരകൻ,അൻവർ ശൂരനാട്,ശങ്കര പിള്ള,മോഹൻ നൂറനാട്, സുനിൽ പിള്ള, കുടുംബ സൗഹൃദവേദി പ്രസിഡന്റ്‌ ജേക്കബ് തേക്കുതോട്,എബി തോമസ്,കണ്ണൂർ സർഗ്ഗവേദി പ്രസിഡന്റ്‌ അജിത് കുമാർ,സാമൂഹ്യ പ്രവർത്തകൻ മണിക്കുട്ടൻ, രാജീവൻ, നൈന മുഹമ്മദ്‌, അൻവർ നിലമ്പൂർ,ബ്രോസ്റ്റഡ് ലാൻഡ് എം ഡി-ലത്തീഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കോഴിക്കോട് പ്രവാസി അസോസിയേഷൻ ഗ്രാൻഡ് ഇഫ്താർ കൺവീനർ റിഷാദ് കോഴിക്കോടിന്റെ നേതൃത്വത്തിൽ രക്ഷാധികാരി ഗോപാലൻ വി സി,കൺവീനര്‍മാരായ അഷ്‌റഫ് പുതിയങ്ങാടി, ജ ശ്രീജിത്ത്‌ അരകുളങ്ങര,ജോജീഷ് മേപ്പയൂർ,രാജലക്ഷ്മി സുരേഷ്, അസ്‌ല നിസാർ, വൈഷ്ണവി ശരത്, രഞ്ജുഷ രാജേഷ് എന്നിവരും ചടങ്ങുകൾക്ക് സഹായങ്ങൾ നൽകി. രാജീവ് കോഴിക്കോട്, റോഷിത് അത്തോളി,രമേശ്‌ ബേബി കുട്ടൻ,സുബീഷ്, കാസിം,ജാബിർ, രാജേഷ് ഒഞ്ചിയം, വികാസ്,സജേഷ്,രാജേഷ് കൊയിലാണ്ടി,രാജേന്ദ്രൻ, അതുൽ,റീഷ്മ ജോജീഷ്, നജ്മ,സുമീറ സലീം, അസ്ന റിഷാദ്, മൈമൂന കാസിം, അനുഷ്‌മപ്രശോബ്, സാജിത കരീം, റെഗിന വികാസ്, ഷിത സജേഷ്,എന്നിവര്‍ പരിപാടികൾ നിയന്ത്രിച്ചു .

article-image

vcbcvbcvb

article-image

dfgdfg

article-image

xfgfgfd

article-image

dfhdfhdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed