കോൺഗ്രസിനെതിരെ ബിജെപിയുടെ ‘ദി കോൺഗ്രസ് ഫയൽസ്’; ആദ്യ എപ്പിസോഡ് പുറത്തുവിട്ടു

കോൺഗ്രസിനെതിരെ ബിജെപിയുടെ വീഡിയോ കാമ്പയിൻ. ‘ദി കോൺഗ്രസ് ഫയൽസ്’ പരമ്പരയുടെ ആദ്യ എപ്പിസോഡ് ബിജെപി പുറത്തുവിട്ടു. കോൺഗ്രസ് നടത്തിയ എല്ലാ അഴിമതികളും കുംഭകോണങ്ങളും പുറത്തുകൊണ്ടുവരുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
‘ദി കോൺഗ്രസ് ഫയൽസ്’ വീഡിയോ പരമ്പരയുടെ ആദ്യ എപ്പിസോഡ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴിയാണ് പാർട്ടി പുറത്തു വിട്ടത്. സോണിയാ ഗാന്ധിയും മൻമോഹൻ സിംഗും ഉൾപ്പെട്ട മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ, യുപിഎ കാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന 48,20,69,00,00,000 രൂപയുടെ അഴിമതികളാണ് ചൂണ്ടിക്കാട്ടുന്നത്.
2ജി കുംഭകോണം, കൽക്കരി കുംഭകോണം, കോമൺവെൽത്ത് കുംഭകോണം എന്നിവയുൾപ്പെടെയുള്ള വിവിധ അഴിമതികളിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് പങ്കുണ്ടെന്നാണ് ബിജെപി ആരോപണം. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് വീഡിയോ ക്യാമ്പയിൻ.
dfgdfgdfgd