ബഹ്‌റൈൻ സെന്റ് പീറ്റേഴ്സിൽ ഹോശാന പെരുന്നാൾ ആഘോഷിച്ചു

ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഓശാന പെരുന്നാൾ ആഘോഷിച്ചു. ശനിയാഴ്ച വൈകുന്നേരം നടന്ന ഓശാന പെരുന്നാൾ ശുശ്രൂഷകൾക്ക് ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസണും, റവ. ഫാ. റെജി ചവർപനാലും നേതൃത്വം നൽകി.
ഏപ്രിൽ 2,3,4 തീയതികളിൽ ദിവസങ്ങളിൽ വൈകുന്നേരം 6:30 തിന് സന്ധ്യാ പ്രാർത്ഥനയും റവ. ഫാ. റെജി ചവർപനാൽ നേതൃത്വം നൽകുന്ന വചന പ്രാഘോഷണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഏപ്രിൽ 5 ബുധനാഴ്ച്ച വൈകുന്നേരം 6:30 മുതൽ പെസഹ ശുശ്രൂഷയും, ഏപ്രിൽ 7 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ദു:ഖ വെള്ളി ശുശ്രൂഷകൾ ബഹ്റൈൻ കേരള സമാജം ഹാളിലും, ഏപ്രിൽ 8 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ ഉയിർപ്പിന്റെ ശുശ്രൂഷകൾ പള്ളിയിലും നടത്തപ്പെടുന്നതാണെന്ന് മാനേജിങ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
srerfgsdfs
sdfdfds