ഫുഡ് ഫെസ്റ്റിവലിൽ പങ്കെടുത്തത് 1,68,000 പേർ

മറാസിയിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവലിൽ 1,68,000 പേർ പങ്കെടുത്തതായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി അറിയിച്ചു. രണ്ടാഴ്ച നീണ്ടുനിന്ന ഫെസ്റ്റിവലിൽ ബഹ്റൈനിലെ പരമ്പരാഗത ഭക്ഷ്യവിഭവങ്ങളുടെയും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രശസ്തമായ ഭക്ഷ്യ വിഭവങ്ങളുടെയും സ്റ്റാളുകളാണ് ഒരുക്കിയിരുന്നത്. സ്വദേശികൾ, വിദേശികൾ, ടൂറിസ്റ്റുകൾ തുടങ്ങി നിരവധി പേരെ ആകർഷിക്കുന്ന തരത്തിലുള്ള ആഘോഷ സമാനമായ അന്തരീക്ഷമാണ് ഇതിനായി തയാർ ചെയ്തിരുന്നത്. ഭക്ഷ്യവിഭവങ്ങളുടെ വൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്നതിനും ഇത് വഴിയൊരുക്കി. അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ റസ്റ്റാറന്‍റുകളുടെയും കോഫിഷോപ്പുകളുടെയും സാന്നിധ്യം ഫെസ്റ്റിവലിന് മാറ്റുകൂട്ടി. ആതിഥേയ മേഖലയിൽ ശക്തമായ സാന്നിധ്യമായി ബഹ്റൈന് മാറാൻ കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നെന്നാണ് വിലയിരുത്തൽ.
hgfhgfhgf