മർക്കസ് സൽമാബാദ് സെൻട്രൽ കമ്മിറ്റി രൂപീകരിച്ചു


മതഭൗതിക വിജ്ഞാനീയ കലാലയമായ ജാമിഅ മർകസു സ്സഖാഫത്തി സുന്നിയ്യയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി സൽമാബാദ് സെൻട്രൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മർക്കസ് സെൻട്രൽ കമ്മിറ്റിക്ക് രൂപം നൽകി. പ്രസിഡണ്ട് ഉമർ ഹാജി ചേലക്കര, ജനറൽ സെക്രട്ടറി ഹംസ ഖാലിദ് സഖാഫി പുകയൂർ, ഫിനാൻസ് സെക്രട്ടറി അബ്ദുള്ള രണ്ടത്താണി, വൈസ് പ്രസിഡന്റുമാർ ഷുക്കൂർ കോട്ടക്കൽ, റഹീം താനൂർ ജോയിന്റ് സെക്രട്ടറിമാരായി ഫൈസൽ ചെറുവണ്ണൂർ, ഷമീർ വടകര എന്നിവരെയും തിരഞ്ഞെടുത്തു. കമ്മിറ്റി രൂപീകരണത്തിനും ചർച്ചകൾക്കും മർക്കസ് പി.ആർ. ഒ മർസൂഖ് സഅദി കാമിൽ സഖാഫി നേതൃത്വം നൽകി. യോഗത്തിൽ ഉമർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഹംസ ഖാലിദ് സഖാഫി സ്വാഗതവും അബ്ദുള്ള രണ്ടത്താണി നന്ദിയും പറഞ്ഞു.

article-image

bgdhgdh

You might also like

  • Lulu Exchange
  • Straight Forward

Most Viewed