രാജ്യത്തെ ഏറ്റവും വലിയ ഡേറ്റ മോഷണം; പ്രതിയെ പിടികൂടി സൈബരാബാദ് പൊലീസ്


ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റ മോഷണം പുറത്ത് കൊണ്ട് വന്ന് ഹൈദ്രാബാദിലെ സൈബരാബാദ് പൊലീസ്. രാജ്യത്തെ 66.9 കോടി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഡേറ്റ കൈവശം വെച്ച വിനയ് ഭരദ്വാജ് എന്നയാളിനെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ രാജ്യത്തെ 24 സംസ്ഥാനങ്ങളിലെയും എട്ട് മെട്രോപൊളിറ്റന്‍ നഗരങ്ങളിലെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വ്യക്തിപരവും രഹസ്യാത്മകവുമായ വിവരങ്ങള്‍ മോഷ്ടിക്കുകയും കൈവശം വയ്ക്കുകയും വില്‍ക്കുകയും ചെയ്തതായി സൈബരാബാദ് പോലീസ് പറഞ്ഞു.

ബൈജൂസ്, വേദാന്തു തുടങ്ങിയ എഡ്യു-ടെക് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഡേറ്റകളും പ്രതിമോഷ്ടിച്ചു. ഇതിന് പുറമെ എട്ട് മെട്രോ നഗരങ്ങളിലെ 1.84 ലക്ഷം ഓണ്‍ലൈന്‍ ടാക്സി ഉപയോക്താക്കളുടെ വിവരങ്ങളും 4.5 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങളും മോഷ്ടിച്ചു. ജിഎസ്ടി, വിവിധ സംസ്ഥാനങ്ങളിലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷനുകള്‍, പ്രമുഖ ഇ-കൊമേഴ്സ് പോര്‍ട്ടലുകള്‍, സോഷ്യല്‍ മീഡിയ, ഫിന്‍ടെക് കമ്പനികള്‍ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ ഉപഭോക്തൃ/ഉപഭോക്തൃ വിവരങ്ങളും വിനയ് ഭരദ്വാജ് ചോര്‍ത്തിയതായി പൊലീസ് പറഞ്ഞു.

ജിഎസ്ടി , ആര്‍ടിഒ വിവരങ്ങളും ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ്, യൂട്യൂബ്, പേടിഎം, ഫോണ്‍ പേ, ബിഗ് ബാസ്‌ക്കറ്റ്, ബുക്ക് മൈഷോ, ഇന്‍സ്റ്റാഗ്രാം, സൊമാറ്റോ, പോളിസി ബസാര്‍, അപ്സ്റ്റോക്‌സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ ഉപഭോക്തൃ ഡാറ്റയും പ്രതി കൈവശം വെച്ചതായി പൊലീസ് കണ്ടെത്തി.

article-image

mfhgfhgfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed