രാജ്യത്തെ സാമ്പത്തിക വളർച്ച പ്രതീക്ഷയുണർത്തുന്നതെന്ന് മന്ത്രിസഭ


അവശ്യ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താനും വിലനിലവാരം വർധിക്കാതിരിക്കാനും എടുത്ത നടപടികൾ മന്ത്രിസഭ ചർച്ചചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം. ചില ഭക്ഷ്യവസ്തുക്കൾക്ക് അന്താരാഷ്ട്ര തലത്തിലുണ്ടായ വിലവർധന ബഹ്റൈൻ മാർക്കറ്റിലും സ്വാധീനമുണ്ടാക്കിയെന്ന് യോഗം വിലയിരുത്തി. അവശ്യ വസ്തുക്കളുടെ വില പിടിച്ചുനിർത്തുന്നതിന് ബന്ധപ്പെട്ടവർ സ്വീകരിച്ച നടപടികളെ കാബിനറ്റ് പ്രശംസിച്ചു. രാജ്യത്തെ സാമ്പത്തിക വളർച്ച പ്രതീക്ഷയുണർത്തുന്നതാണെന്നും ചില മേഖലകളിൽ മുമ്പെങ്ങും കാണാത്ത തരത്തിലുള്ള വളർച്ചയുണ്ടായതായും വിലയിരുത്തി.

ദേശീയ ഉൽപാദന മേഖലയിൽ 83.1 ശതമാനവും എണ്ണ ഇതര മേഖലയിൽനിന്നാണെന്നതും പ്രതീക്ഷ നൽകുന്നതാണ്. പൊതു, സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണവും സാമ്പത്തിക മേഖലക്ക് കരുത്തുപകർന്നു. എണ്ണയിതര മേഖലകളിൽ കരുത്ത് നൽകുന്ന പ്രകടനമാണ് കഴിഞ്ഞ വർഷമുണ്ടായത്. 2013നുശേഷമുള്ള ശക്തമായ വളർച്ചനിരക്കാണിത്.

അറബ് രാഷ്ട്രങ്ങൾക്കിടയിൽ സഹകരണം ശക്തമാക്കാൻ അറബ് ലീഗ് നടത്തുന്ന ശ്രമങ്ങളെ കാബിനറ്റ് പ്രശംസിച്ചു. 2023-2024 വർഷത്തെ ദേശീയ ബജറ്റ് അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രിതല സാമ്പത്തിക സമിതിയുടെ ബിൽ കാബിനറ്റ് അംഗീകരിച്ചു. സാമ്പത്തിക ഉണർവ്, ധനകാര്യ സുസ്ഥിരത, തദ്ദേശീയർക്കുള്ള തൊഴിലവസരം സൃഷ്ടിക്കൽ എന്നീ മേഖലയ്ക്ക് ഊന്നൽ നൽകുന്ന ബജറ്റായിരിക്കും. തദ്ദേശീയരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നതോടൊപ്പം വരവും ചെലവും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരാനും പദ്ധതിയുണ്ട്. സാമ്പത്തിക ഉത്തേജന പാക്കേജിന്‍റെ ഭാഗമായി നടപ്പാക്കിയ തൊഴിൽ പരിശീലന പദ്ധതിയുടെ പുതിയ വിവരങ്ങൾ കാബിനറ്റിൽ അവതരിപ്പിച്ചു. തദ്ദേശീയ തൊഴിലന്വേഷകർക്ക് മികച്ച അവസരം നൽകിയ കമ്പനികൾക്ക് പ്രത്യേകം നന്ദി അറിയിച്ചു. വിവിധ മന്ത്രിമാരുടെ വിദേശ യാത്രകളും അവർ പങ്കെടുത്ത യോഗങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടും കാബിനറ്റിൽ അവതരിപ്പിച്ചു.

article-image

mnbkmnbk

You might also like

  • Lulu Exchange
  • Straight Forward

Most Viewed