ഡെന്മാർക്കിൽ ഖുർആൻ കത്തിച്ച സംഭവത്തിൽ അപലപിച്ച് ബഹ്റൈൻ

ഡെന്മാർക്കിൽ ഖുർആൻ പ്രതി കത്തിച്ച സംഭവത്തെ ബഹ്റൈൻ അപലപിച്ചു. ഡെന്മാർക്കിലെ തുർക്കിയ എംബസിക്കു മുന്നിലാണ് തീവ്രവിഭാഗത്തിൽ പെട്ട ഏതാനും പേർ ഖുർആൻ പ്രതി കത്തിച്ചത്. മത മൂല്യങ്ങളെയും സംസ്കാരങ്ങളെയും ബഹുമാനിക്കുന്നതും സൗഹൃദവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കുന്നതുമായ സമീപനങ്ങൾക്ക് വിരുദ്ധമായതുമായ പ്രവൃത്തിയാണിതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
jhvjhvjhv