മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷൻ സംഘടിപ്പിച്ചു


പ്രവാസി വെൽഫെയറിന് കീഴിൽ പ്രവർത്തിക്കുന്ന മെഡ്കെയർ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ സൗജന്യ കൺസൾട്ടേഷൻ ക്യാമ്പ് ശ്രദ്ധേയമായി. വിവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്ന നിർദ്ധനരായ പ്രവാസികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ സൗജന്യമായി നൽകിവരുന്ന മെഡ്കെയറിൻ്റെ സഹായത്തോടെ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷനിൽ പങ്കെടുത്തവർക്ക് പ്രഗൽഭ ഡോക്ടർമാരുടെ കൺസൾട്ടേഷനും സൗജന്യമായി മരുന്നും നൽകി.

 

 

article-image

സിഞ്ചിലുള്ള പ്രവാസി സെൻ്ററിൽ ന‌ടന്ന പരിപാടി ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ റഷീദ് മാഹി, സുനിൽ ബാബു, ജവാദ് വക്കം, മണിക്കുട്ടൻ, ബഷീർ കെ. പി, അബ്ദുൽ ലത്തീഫ് കൊളീക്കൽ, അൻവർ നിലമ്പൂർ, രാധാകൃഷ്ണൻ, ബിനു കുന്നന്താനം, അസീൽ അബ്ദുൽ റഹ്മാൻ, ലത്തീഫ് ആയഞ്ചേരി, സൽമാനുൽ ഫാരിസ്, അബ്ദുൽ സലാം നിലമ്പൂർ, റംഷാദ്, അനീസ് വി. കെ, ഷബീർ മാഹി എന്നിവർ ആശംസകൾ നേർന്നു. ഡോ. അനൂപ് അബ്ദുല്ല, ഡോ. ഫമിൽ എരഞ്ഞിക്കൽ, ഡോ. ഫൈസൽ, ഡോ. ഗായത്രി അയ്യപ്പദാസ് എന്നിവർ രോഗ പരിശോധന നടത്തി. ആഷിക് എരുമേലി നിയന്ത്രിച്ച യോഗത്തിൽ മെഡ്കെയർ കൺവീനർ മജീദ് തണൽ സ്വാഗതവും പ്രവാസി വെൽഫെയർ മനാമ സോണൽ പ്രസിഡൻറ് അബ്ദുല്ല കുറ്റ്യാടി നന്ദിയും പറഞ്ഞു.

article-image

fgdfgdfgfd

You might also like

Most Viewed