സംഘടന പ്രവർത്തനം മൂല്യങ്ങൾ ഉയർത്തി പിടിച്ചു കൊണ്ടുള്ളതാവണം: റാഷിദ് ഗസാലി

സേവന പ്രവർത്തനങ്ങൾ മൂല്യങ്ങളും നന്മകളും ഉയർത്തി പിടിച്ചു കൊണ്ടുള്ളതാകണമെന്ന് പ്രമുഖ വാഗ്മിയും പ്രശസ്ത മോട്ടിവേറ്റർ സ്പീകറുമായ റാഷിദ് ഗസാലി അഭിപ്രായപ്പെട്ടു. ഹമദ് ടൌൺ കെഎംസിസി മാനവീയം 2023 ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അർഹിക്കാത്തത് തനിക്കോ തന്റെ കുടുംബത്തിനോ കിട്ടിയിട്ടുണ്ടെങ്കിൽ അത് നിരാകരിച്ച നേതാക്കളാണ് 75 ആം വാർഷികം ആഘോഷിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളിക്കുളങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ ഷാജഹാൻ പരപ്പൻപൊയിൽ അധ്യക്ഷനായിരുന്നു.ഹമീദ് താനിയുള്ളതിൽ, ഗഫൂർ കൈപ്പമംഗലം, ഗഫൂർ ഉണ്ണികുളം എന്നിവർ ആശംസകൾ നേർന്നു.ജനറൽ സെക്രെട്ടറി ഇല്ലിയാസ് മുറിച്ചാണ്ടി റിപ്പോർട്ട് അവതരിപ്പിച്ചു. ഹമദ് ടൌൺ കെഎംസിസി പ്രസിഡന്റ് അബൂബക്കർ പാറക്കടവ് റാഷിദ് ഗസാ ലിക്കു ഉപഹാരം സമർപ്പിച്ചു.ഹമദ് ടൌൺ ഏരിയ കമ്മിറ്റി ട്രഷറർ അബ്ബാസ് വയനാട് സ്വാഗതവും ആഷിക് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.
dfgfdgfdg
gfdfgdfg
fgdfgdfg