കെഎസ് സിഎ മന്നം പുരസ്‌കാരം ഉണ്ണിമുകന്ദന് സമ്മാനിക്കും


ബഹ്‌റൈനിലെ കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ നൽകി വരുന്ന മന്നം പുരസ്‍കാരം പ്രഖ്യാപിച്ചു. കലാരംഗത്ത് നൽകിവരുന്ന സംഭാവനകൾക്ക് സിനിമ  താരം ഉണ്ണി മുകുന്ദനാണ് പുരസ്‌കാരം നൽകുന്നത്. ഇതോടൊപ്പം നളകല അവാർഡ് പഴയിടം മോഹനൻ നമ്പൂതിരിക്കും, വാദ്യകലാശ്രീ അവാർഡ് പെരുവനം കുട്ടൻ മാരാർ, വൈഖിരി അവാർഡ് ശ്രീജിത്ത് പണിക്കർക്കും, ഹ്യുമാനിറ്റേറിയൻ അവാർഡ് കെ ജി ബാബുരാജനും , ബിസിനസ് എക്സ്സെലെൻസ് യൂത്ത് ഐക്കൺ അവാർഡ് ശരത് പിള്ളയ്ക്കും സമ്മാനിക്കുമെന്ന് ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.1980 മുതൽ ബഹ്റൈനിൽ പ്രവർത്തിക്കുന്ന സംഘടന ഏപ്രിൽ 21ന് സംഘടിപ്പിക്കുന്ന 146ആമത് മന്നം ജയന്തി ആഘോഷത്തോടനുബന്ധിച്ചാണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്. ഇസാടൗണിലെ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ നിരവധി പ്രമുഖർ പങ്കെടുക്കും. വ്യത്യസ്തമാർന്ന കലാപരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറും. മെയ് മാസം ആദ്യ വാരം മുതൽ ജൂൺ മാസം വരെ നീണ്ടു നിൽക്കുന്ന ബാലകലോത്സവവും ഇത്തവണ സംഘടിപ്പിക്കുന്നുണ്ടെന്നും. അറന്നൂറോളം വിദ്യാർത്ഥികളുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികൾ കൂട്ടിചേർത്തു. അഞ്ച് വയസ് മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾക്കാണ് ബാലകലോത്സവത്തിൽ പങ്കെടുക്കാൻ സാധിക്കുക. വാർത്തസമ്മേളനത്തിൽ പ്രസിഡണ്ട് പ്രവീൺ നായർ, ജനറൽ  സെക്രട്ടറി സതീഷ് നായർ, വൈസ് പ്രസിഡണ്ട് ഹരി ആർ ഉണ്ണിത്താൻ, എൻന്റെർടെയിൻമെന്റ് സെക്രട്ടറി രഞ്ജു ആർ നായർ, കമ്മിറ്റി അംഗങ്ങളായ മനോജ് രാമകൃഷ്ണൻ, ശിവകുമാർ, സന്തോഷ് നാരായണൻ, രാധാകൃഷ്ണൻ വലിയത്താൻ, മന്നം അവാർഡ് ജൂറി മെമ്പർ അജയ് പി നായർ, ബാലകലോത്സവം ജനറൽ കൺവീനർ ശശിധരൻ  തുടങ്ങിയവർ പങ്കെടുത്തു.

article-image

kjhygjhgjh

You might also like

  • Lulu Exchange
  • Straight Forward

Most Viewed