എല്ലാവരും ആയിരം വട്ടം ശ്രമിച്ചാലും കേരളത്തിലെ മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെട്ടു പോകില്ലെന്ന ഉറപ്പ് പാർട്ടിക്കുണ്ട്; എം.വി ഗോവിന്ദന്‍

സ്വപ്‌നാ സുരേഷിന്‍റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കില്ലെന്ന സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. തോമസ് ഐസക്കിനും കടകംപള്ളി സുരേന്ദ്രനും എതിരെ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കാന്‍ പാർട്ടി അനുമതി നൽകിയിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ പണി മാനനഷ്ടക്കേസ് കൊടുക്കലല്ല, അദ്ദേഹത്തിന് വേറെ എന്തെല്ലാം പണിയുണ്ട്. എല്ലാവരും ആയിരം വട്ടം ശ്രമിച്ചാലും കേരളത്തിലെ മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെട്ടു പോകില്ലെന്ന ഉറപ്പ് പാർട്ടിക്കുണ്ടെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളിൽ സിപിഎമ്മിന് ഒന്നും ഭയക്കാനില്ലെന്നും ഗോവിന്ദന്‍ കൂട്ടിചേർത്തു. സിപിഎമ്മിന്‍റെ ജനകീയ പ്രതിരോധ ജാഥയ്ക്കിടെ കോട്ടയത്ത് മാധ്യമങ്ങളെ കാണുമ്പോഴാണ് ഗോവിന്ദന്‍റെ പ്രതികരണം
fhdfh