മെഗാ മെഡിക്കൽ ക്യാമ്പുമായി മലയാളി മനസ്സ് ബഹ്റൈൻ

പ്രവാസികൾ നേരിടുന്ന വർദ്ധിച്ചു വരുന്ന ഹൃദയാഘാത മരണത്തെത്തുടർന്ന് ഹൃദ്രോഗ പ്രശ്നങ്ങളും സാധ്യതകളും കണ്ടെത്താൻ ഇസിജി ഉൾപ്പടെ മെഗാ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്യാമ്പയിനും സംഘടിപ്പിക്കാനൊരുങ്ങി മലയാളി മനസ്സ് ബഹ്റൈൻ.
ബഹറൈൻ പ്രവാസി മലയാളികൾക്ക് എറ്റവും കൂടുതൽ പ്രയോജനപ്രദമായ രീതിയിൽ എല്ലാ വിധ പരിശോധനകൾക്കും പുറമേ പ്രഗൽഭരായ ഡോക്ടർമാരെ ഉൾപ്പെടുത്തി പരിപൂർണ്ണ മെഡിക്കൽ ക്യാമ്പയിൻ ആണ് സംഘടിപ്പിക്കുന്നത്. അൽ ഹിലാൽ അദില്യാ ബ്രാഞ്ച് ആശുപത്രിയുമായി സഹകരിച്ച് പ്രഗൽഭരായ ഡോക്‌റ്റേഴ്സും, കൗൺസിലേഴ്സും നയിക്കുന്ന ബോധവൽകരണ ക്ലാസ് സംഘടിപ്പിക്കും. 10 ദിവസത്തേക്ക് ഡോക്ടർ കൺസൾട്ടിംഗ് അടക്കമുള്ള മെഗാ മെഡിക്കൽ ക്യാമ്പയിനാണ് 10-03-2023 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ അദില്യാ അൽഹിലാൽ ബ്രാഞ്ചിൽ വച്ച് സംഘടിപ്പിക്കുക.
FCXHDFGHDFGDF