ബഹ്റൈൻ എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന

ബഹ്റൈൻ എയർപോർട്ട് വഴി സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായെന്ന് ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ട് അതോറിറ്റി അറിയിച്ചു. ഏകദേശം എഴുപതുലക്ഷം യാത്രക്കാരാണ് കഴിഞ്ഞവർഷം ബഹ്റൈൻ എയർപോർട്ട് വഴി സഞ്ചരിച്ചത്. 2021ൽ ഇത് മുപ്പതുലക്ഷമായിരുന്നു. 2019ൽ കോവിഡിനുമുമ്പ് ഇത് 96 ലക്ഷമായിരുന്നു. ബി.എ.സിയുമായി ബന്ധപ്പെട്ട എയർപോർട്ട് ഫെസിലിറ്റേഷൻ കമ്മിറ്റി യോഗത്തിലാണ് ഈ കണക്കുകൾ അവതരിപ്പിച്ചത്.
ബി.ഐ.എയുടെ പ്രവർത്തനങ്ങൾ കമ്മിറ്റി അവലോകനം ചെയ്തു. 2021ലെ വിമാന സർവിസുകളുടെ എണ്ണം 51000 ആയിരുന്നെങ്കിൽ 2022ൽ അത് 82000 ആയി. കോവിഡിനു മുമ്പുള്ളതിനേക്കാൾ 15 ശതമാനം മാത്രമാണ് കുറഞ്ഞതെന്നും, കാർഗോ നീക്കത്തിലും മുൻ വർഷത്തേക്കാൾ വർധനവുണ്ടായെന്നും അധികൃതർ വ്യക്തമാക്കി. 2021 ലെ 3,24,000 ടണ്ണിൽനിന്ന് 3,79,000 ടൺ തൂക്കം വരുന്ന കാർഗോയാണ് ഇവിടെ നിന്ന് അയച്ചത്.
w3456ew46