ഡോ. സന്ദുക് റൂയിറ്റിനെ ആദരിച്ച് ബഹ്റൈൻ


2021 - 22ലേയ്ക്കുള്ള ഇസാ അവാർഡ് ഫോർ സെർവീസ് ടു ഹ്യുമാനിറ്റി പുരസ്കാരം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നേത്രരോഗ വിദഗ്ധനും നേപ്പാൾ സ്വദേശിയുമായ ഡോ. സന്ദുക് റൂയിറ്റിന് സമ്മാനിച്ചു. ഇസാ കൾച്ചറൽ സെന്ററിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബഹുമതിയോടൊപ്പം ഒരു മില്യൺ ഡോളറും സമ്മാനതുകയായി കൈമാറി.

ഡോ സന്ദൂക് റൂയിറ്റ് നടത്തിയ മാതൃകാപരമായ മാനുഷിക പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് ബഹ്റൈൻ രാജാവ് ചടങ്ങിൽ അഭിപ്രായപ്പെട്ടു. കാഴ്ച്ചശക്തി നഷ്ടപ്പെടുന്ന ആളുകളിൽ ചിലവ് കുറഞ്ഞ ചികിത്സ കൊണ്ട് കാഴ്ച്ച തിരികെ നൽകാൻ പ്രയത്നിക്കുന്ന ഡോ സന്ദൂക് റൂയിറ്റ് അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ പ്രശസ്തനാണ്. ദശലക്ഷക്കണക്കിന് രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും എന്റെ ടീമിനും മുഴുവൻ നേപ്പാളി ജനതയ്ക്കും വേണ്ടി ഈ അഭിമാനകരമായ അവാർഡ് സ്വീകരിക്കുന്നതായി ഡോ സന്ദൂക് റൂയിറ്റ് തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

article-image

dfdfgdfgdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed