കേരളത്തിലെ ഏറ്റവും മികച്ച കളക്ടറായി വയനാട് ജില്ലാ കളക്ടർ എ. ഗീതയെ തിരഞ്ഞെടുത്തു

കേരളത്തിലെ ഏറ്റവും മികച്ച കളക്ടറായി വയനാട് ജില്ലാ കളക്ടർ എ. ഗീതയെ റവന്യു വകുപ്പ് തെരഞ്ഞെടുത്തു. മികച്ച സബ് കലക്ടറായി മാനന്തവാടി സബ് കലക്ടർ ആർ. ശ്രീലക്ഷ്മിയെയും തെരഞ്ഞെടുത്തു. പാലക്കാട്ടെ ഡി. അമൃതവള്ളിയാണ് മികച്ച റവന്യൂ ഡിവിഷണൽ ഓഫീസർ. ഡെപ്യൂട്ടി കളക്ടർ ജനറൽ വിഭാഗത്തിൽ ആലപ്പുഴയിലെ സന്തോഷ് കുമാർ പുരസ്കാരത്തിന് അർഹനായി. ലാൻഡ് റവന്യു വിഭാഗത്തിൽ പാലക്കാട് നിന്നുള്ള ബാലസുബ്രമണിയാണ് മികച്ച ഡെപ്യൂട്ടി കളക്ടർ.
റവന്യു റിക്കവറിയിൽ മലപ്പുറത്ത് നിന്നുള്ള ഡെപ്യൂട്ടി കലക്ടർ ഡോ. എം.സി റെജിൽ, ലാൻഡ് അക്വിസിഷൻ കാസർഗോഡ് നിന്നുള്ള ശശിധരൻ പിള്ള, ദേശീയപാത ലാൻഡ് അക്വിസിഷൻ മലപ്പുറത്ത് നിന്നുള്ള ഡോ. ജെ.ഒ അർജുൻ എന്നിവരും പുരസ്കാരത്തിന് അർഹരായി.
േീൂബ്ീബ