പക്ഷാഘാതം - രോഗിയെ നാട്ടിലെത്തിച്ച് ഐസിആർഎഫ് ബഹ്റൈൻ


പക്ഷാഘാതം ബാധിച്ച് അഞ്ച് മാസത്തോളം ബഹ്‌റൈനിൽ കിടപ്പിലായ ഉത്തർ പ്രദേശ് സ്വദേശി ശ്യാം ബാബു ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് തിരിച്ചെത്തി. 2022 ഒക്ടോബറിൽ ഉത്തർപ്രദേശിലെ ഉന്നാവോ സ്വദേശിയായ ശ്യാം ബാബു ഗുഫൂളിലെ ഒരു അലക്കു കടയിൽ ജോലി ചെയ്ത് വരികെയാണ് കുഴഞ്ഞ് വീണ് സൽമാനിയ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്.

 

46 വയസുകാരനായ ഇയാളെ തുടർചികിത്സക്കായി നാട്ടിലെത്തിക്കാനായി ഐസിആർഎഫിനൊപ്പം ഇന്ത്യൻ എംബസിയും, ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയവും ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും സഹകരിച്ചതായി ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ അറിയിച്ചു. സ്ട്രെച്ചറിനും വൈദ്യസഹായത്തിനുമായി വിമാനത്തിലെ 9 സീറ്റുകൾ നീക്കം ചെയ്ത് എയർലൈൻ അധികൃതരും സഹായിച്ചുവെന്ന് അദ്ദേഹം അറിയിച്ചു.

article-image

rghfghgfhgf

You might also like

  • Lulu Exchange
  • Straight Forward

Most Viewed