ഭൂകമ്പ ദുരിതാശ്വാസം നൽകി
ഭൂകമ്പദുരിത ബാധിതരെ സഹായിക്കാനായി പ്രവാസി വെൽഫയർ നടത്തി വരുന്ന പ്രവർത്തനങ്ങളുടെ മൂന്നാംഘട്ട സഹായം തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന കാഫ് ഹ്യുമാനിറ്റേറിയന് കൈമാറി. പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ കാഫ് ഹ്യുമാനിറ്റേറിയൻ സി.ഇ.ഒ. മുഹമ്മദ് ജാസിം സയ്യാറിനാണ് സഹായം കൈമാറിയത്. നേരത്തെ തുർക്കിയ, സിറിയ എംബസികളിൽ സഹായം എത്തിച്ചതിൻ്റെ തുടർച്ചയായാണ് കാഫ് ഹ്യുമാനിറ്റേറിയന് പ്രവാസി വെൽഫെയർ സഹായം കൈമാറിയത്. മെഡ്കെയർ കൺവീനർ മജീദ് തണൽ, പ്രവാസി വെൽഫെയർ റിഫ സോണൽ പ്രസിഡൻറ് ഫാസലു റഹ്മാൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിയിരുന്നു.
az
