കെ.പി.എ. ബഹ്‌റൈൻ ഒൻപതാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു


കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ  സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലിൽ വച്ച്  സംഘടിപ്പിച്ച ഒൻപതാമത് കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്തു.  കെ.പി. എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ. വൈസ്. പ്രസിഡന്റ് കിഷോർ കുമാർ, അസ്സിസ്റ്റന്റ് ട്രെഷറർ  ബിനു കുണ്ടറ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാവിലെ 8 മണി മുതൽ ആരംഭിച്ച ക്യാമ്പിൽ  50 ഓളം പ്രവാസികൾ രക്തദാനവും, പ്ളേറ്റ്ലറ്റ് ദാനവും നടത്തി.

സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ, നവാസ് കരുനാഗപ്പള്ളി, നിഹാസ്, നാരായണൻ, അനൂബ് തങ്കച്ചൻ  ഏരിയ ഭാരവാഹികൾ ആയ സുരേഷ്‌കുമാർ,  ലിനീഷ് പി. ആചാരി, ഷമീർ സലിം, പ്രവാസി ശ്രീ യൂണിറ്റ്  ഹെഡ്  സുമി ഷമീർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. 

ബ്ലഡ് ഡോണെഷൻ കൺവീനർ വി. എം. പ്രമോദ്,  കെ.പി.എ സൽമാനിയ ഏരിയ കോ-ഓർഡിനേറ്റർമാരായ പ്രശാന്ത് പ്രബുദ്ധൻ, രഞ്ജിത്ത് ആർ പിള്ള  ഏരിയ ഭാരവാഹികളായ ബിജു ആർ പിള്ള, വിഷ്ണു വേണുഗോപാൽ,  റെജിമോൻ, സന്തോഷ് കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

article-image

aq

article-image

a

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed