ജമാഅത്തെ ഇസ്ലാമിയെ മുസ്‌ലിം സമുദായത്തെ പ്രതിനിധീകരിക്കാൻ ആരും ചുമതലപെടുത്തിയിട്ടില്ല: പിഎംഎ സലാം
മുസ്‌ലിം സമുദായത്തെ പ്രതിനിധീകരിക്കാൻ ജമാഅത്തെ ഇസ്ലാമിയെ ആരും ചുമതലപെടുത്തിയിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ആർഎസ്എസുമായി ജമാഅത്തെ ഇസ്ലാമി ചർച്ച നടത്തിയതിൽ മുസ്‌ലിം ലീഗിന്റെ നിലപാട് വ്യക്തമാക്കിയതാണ്. സിപിഐഎമ്മിന് ജമാഅത്തെ ഇസ്ലാമിയെ വിമർശിക്കാൻ അർഹതയുണ്ടോ?. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ധാരണ ഉണ്ടാക്കിയവരാണ് സിപിഐഎമ്മെന്നും പിഎംഎ സലാം വിമർശിച്ചു.
മുസ്ലിംലീഗിന്റെ പുതിയ കൗൺസിൽ മാർച്ച് നാലിന് നിലവിൽ വരുമെന്നും പിഎംഎ സലാം വ്യക്തമാക്കി. പുതിയ ഭാരവാഹികളെ അന്ന് തന്നെ നിശ്ചയിക്കും.പുതിയ കൗൺസിലിൽ 51% വനിതകളെ ഉൾപ്പെടുത്തും. 61% 35 വയസിൽ താഴെയുളള യുവാക്കളായിരിക്കും. ഡിജിറ്റലായി മെമ്പർ ഷിപ്പ് നടത്തിയ ആദ്യ പാർട്ടി മുസ്ലീം ലീഗാണ്. മുസ്ലിം ലീഗിന്റെ മറ്റൊരു പുതിയ കാൽവെപ്പാണിതെന്നും പിഎംഎ സലാം വ്യക്തമാക്കി.
ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത് മുസ്ലീം സംഘടനാ നേതൃത്വമാണെന്നായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ പ്രതികരണം. ആര്‍എസ്എസുമായി ചര്‍ച്ച എന്ന പേരില്‍ സിപിഐഎമ്മും മുഖ്യമന്ത്രിയും ഇസ്ലാമോഫോബിയ വളര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ജമാഅത്തെ ഇസ്ലാമി നേതാവ് പി മുജീബ് റഹ്മാന്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും തമ്മില്‍ ചര്‍ച്ച നടന്നുവെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം സംഘടനയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ബറേല്‍വി സംഘടനകള്‍ എന്നിവര്‍ക്കൊപ്പമാണ് ജമാഅത്തെ ഇസ്ലാമിയും പങ്കെടുത്തതെന്ന് പി മുജീബ് റഹ്മാന്‍ പറഞ്ഞു. ചര്‍ച്ചയാകാമെന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാട്. എന്നാല്‍ അത് സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാകരുതെന്നും മുസ്ലീം പ്രശ്‌നങ്ങള്‍ക്ക് വേണ്ടിയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
fdgdfgdfgdfg
