പത്തനംതിട്ട പ്രവാസി അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ബഹ്റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷനും ഹൂറ ദാർ അൽ ഷിഫ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 250 ൽ പരം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, ബ്ലഡ് ഷുഗർ, SGPT തുടങ്ങിയ ടെസ്റ്റുകളും, ഡെന്റൽ സ്‌ക്രീനിങ്ങും തികച്ചും സൗജന്യമായാണ് നൽകിയത്.  പങ്കെടുത്ത മുഴുവൻ ആളുകൾക്കും മെഡിക്കൽ ഡിസ്കൗണ്ട് കാർഡും വിതരണം ചെയ്തു. ഇതോടൊപ്പം ക്യാമ്പിൽ പങ്കെടുത്തവർക്ക് തങ്ങളുടെ രക്ത പരിശോധനയുടെ റിസൾറ്റുമായി സൗജന്യമായി ഒരുതവണ ഡോക്ടർ കൺസൾട്ടേഷൻ നടത്തുവാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

ക്യാമ്പ് കോഓർഡിനേറ്റർ ജയേഷ് കുറുപ്പ്, അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു.വി, രെജിസ്ട്രെഷൻ കോ ഓർഡിനെറ്റ് ചെയ്ത സുഭാഷ്‌ തോമസ്, ട്രഷറർ വർഗീസ്‌ മോടിയിൽ, ചാരിറ്റി കൺവീനർ ബോബി പുളിമൂട്ടിൽ, രക്ഷാധികാരി സക്കറിയ സാമുവേൽ , ലേഡീസ് വിങ്ങ് കൺവീനർ ഷീലു വർഗീസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

article-image

You might also like

  • Lulu Exchange
  • Straight Forward

Most Viewed