കനോലി നിലമ്പൂർ കൂട്ടായ്മ ഭരണസമിതിയിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു


കനോലി നിലമ്പൂർ കൂട്ടായ്മ 2023 -24 ഭരണസമിതിയിലേക്കുള്ള  ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഷബീർ മുക്കൻ, ജനറൽ സെക്രട്ടറി രജീഷ് ആർ .പി, ട്രെഷറർ ജംഷിദ് വളപ്പൻ, വൈസ് പ്രസിഡന്റുമാരായി അദീബ് ചെറുനാലകത്ത് , സാജൻ ചെറിയാൻ . ജോയിൻറ് സെക്രട്ടറിമാരായി തസ്ലീം തെന്നാടൻ, ഹാരിസ് സി പി . എന്റർടൈൻമെന്റ് കൺവീനർ അരുൺ കൃഷ്ണ. ചാരിറ്റി കൺവീനർ റസാഖ് കരുളായി. സ്പോർട്സ് വിംഗ് കൺവീനർ  ആഷിഫ് വടപുറം. മീഡിയ & ജോബ് സെൽ കൺവീനർ അൻവർ നിലമ്പൂർ എന്നിവരെയാണ് തെരഞ്ഞെടുത്തത്. 

ഇരുപത്തിയഞ്ച് അംഗ  എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. വൈസ് പ്രസിഡണ്ട് സുബിൻ മൂത്തേടം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മനു തറയത്ത്  ഭരണ സമിതിയുടെ പ്രവർത്തന റിപ്പോർട്ടും ട്രെഷറർ തോമസ് വർഗീസ് ചുങ്കത്ത് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.  ചാരിറ്റി പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

You might also like

  • Lulu Exchange
  • Straight Forward

Most Viewed