ഷുഹൈബ്, കൃപേഷ്, ശരത് ലാൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു


ഒഐസിസി ബഹ്റൈന്റെ ആഭിമുഖ്യത്തിൽ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഇവരുടെ കൊലപാതകത്തിലെ യഥാർത്ഥ പ്രതികളെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെടുന്നത് വരെ കോൺഗ്രസ്‌ പാർട്ടി ശക്തമായി മുന്നോട്ട് പോകുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത അഡ്വ. ടി. സിദ്ധിഖ് എം എൽ എ പറഞ്ഞു. ഖജനാവിലെ കോടിക്കണക്കിന് രൂപ  ഉപയോഗിച്ച് കൊണ്ടാണ് സംസ്ഥാന സർക്കാർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ഡി സി സി പ്രസിഡന്റ്‌ അഡ്വ. പ്രവീൺ കുമാർ, മുൻ കെ പി സി സി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യം, കെ പി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. പി എം. നിയാസ്, ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപിള്ള, ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടൂർ, ഒഐസിസി ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, ദേശീയ വൈസ് പ്രസിഡന്റ്‌ ലത്തീഫ് ആയം ചേരി,റിയാദ് സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ്‌ സലിം കുളക്കര, ബഹ്‌റൈൻ ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു,കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ഷമീം കെ. സി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. 

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed