ഐ.സി.ഐ.സി.ഐ ബാങ്ക് ബഹ്റൈനിലെ ദാനാ മാളില്‍ ‘സേവനകേന്ദ്രം’ തുറന്നു

മനാമ, ജുഫെയര്‍ എന്നിവിടങ്ങളില്‍ സേവന കേന്ദ്രങ്ങളുള്ള ബാങ്കിന്റെ ബഹ്റൈനിലെ മൂന്നാമത്തെ സര്‍വിസ് കേന്ദ്രമാണ് ഐ.സി.ഐ.സി.ഐ ബാങ്ക് കണ്‍ട്രി ഹെഡ് അമിത് ബന്‍സാലിന്റെയും ബാങ്കിന്‍റെ മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തത്.
രാജ്യത്തെ റീട്ടെയില്‍, സ്വകാര്യ, കോര്‍പറേറ്റ് ബാങ്കിങ് ഉപഭോക്താക്കള്‍ക്ക് പണം നിക്ഷേപിക്കലും പിന്‍വലിക്കലും ഒഴികെയുള്ള എല്ലാ ബാങ്കിങ് സേവനങ്ങളും ഈ കേന്ദ്രത്തില്‍ ലഭിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെയും ഒന്നും മൂന്നും അഞ്ചും ശനിയാഴ്ചകളിലും ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ കേന്ദ്രത്തില്‍നിന്നു സേവനങ്ങള്‍ ലഭ്യമാണ്. ഞായറാഴ്ച അവധിയാണ്.
ഐ.സി.ഐ.സി.ഐ ബാങ്കിന്‍റെ സേവനകേന്ദ്രം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവർക്ക് കൂടുതല്‍ സൗകര്യം നൽകുമെന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് കണ്‍ട്രി ഹെഡ് അമിത് ബന്‍സാല്‍ പറഞ്ഞു.
ോ