ബഹ്റൈനിലെ ഫാർമേഴ്സ് മാർക്കറ്റ് ജനപ്രിയം


ബുദയ്യയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ വെച്ച് നടക്കുന്ന കാർഷികമേളയിൽ പങ്കെടുക്കാൻ നിരവധി സ്വദേശികളും വിദേശികളുമാണ് എല്ലാ ശനിയാഴ്ച്ചകളിലും എത്തിചേരുന്നത്.  തദ്ദേശീയമായി ഉത്പാദിപ്പിച്ച പച്ചക്കറികളും, പഴങ്ങളുമാണ് ഈ കാർഷിക ചന്തയിലെ പ്രധാന ആകർഷണം. ഇതൊടൊപ്പം തന്നെ കരകൗശല ഉത്പ്പന്നങ്ങളും സന്ദർശകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. കാർഷികമേളയിൽ 32 കർഷകരും കാർഷിക മേഖലയിലെ നാലു കമ്പനികളും അഞ്ചു നഴ്സറികളും നാല് ഈന്തപ്പന മേഖലകളിലുള്ളവരും 20 പ്രൊഡക്ടീവ് ഫാമിലികളുമാണ് പങ്കെടുക്കുന്നത്. 

തദ്ദേശീയ കർഷകരുടെ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുവാൻ ഈ ഒരു ചന്ത സഹായിക്കുന്നതായി മുനിസിപ്പൽ, കാർഷിക മന്ത്രാലയത്തിലെ കാർഷിക, സമുദ്ര സനമ്പദ് വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഇൻചാർജ് ഡോ. ഖാലിദ് അഹ്മദ് ഹസൻ വ്യക്തമാക്കി. ഉയർന്ന ഗുണമേന്മയുള്ള കാർഷിക ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

article-image

You might also like

  • Lulu Exchange
  • Straight Forward

Most Viewed