ഐ വൈ സി സി ഷുഹൈബ് സ്മാരക പ്രവാസി മിത്ര അവാർഡ് കൈമാറി

ഐ വൈ സി സി ബഹ്‌റൈന്റെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്കാരം വിതരണം ചെയ്തു. യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി നൽകി വരുന്ന ഷുഹൈബ് സ്മാരക പ്രവാസി മിത്ര അവാർഡാണ് ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകൻ മനോജ് വടകരക്കു ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസ്സൻ ഈദ് ബുക്കാമ്മാസ് സമ്മാനിച്ചത്. മുൻവർഷങ്ങളിൽ യു എ ഇയിൽ നിന്നുള്ള അഷ്‌റഫ് താമരശ്ശേരി, സൗദിയിൽ നിന്നുള്ള ജീവകാരുണ്യ പ്രവർത്തകൻ ഷിഹാബ് കൊട്ടുകാട്, ബഹ്റൈനിൽ നിന്നുള്ള ബഷീർ അമ്പലായി എന്നിവർക്കാണ് ഈ പുരസ്കാരം സമ്മാനിച്ചത്. ഇന്ത്യൻ ക്ലബിൽ വെച്ച് നടന്ന പരിപാടിയിലാണ് പുരസ്കാരദാനം നടന്നത്.
ോ