തണൽ ബഹ്റൈൻ സഹായധനം കൈമാറി


വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന തണൽ എന്ന സംഘടന ബഹ്റൈനിലെ പ്രവാസി മലയാളികൾക്ക് സുപരിചതമാണ്. ദില്ലി, മുംബൈ, ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഒരു നേരത്തെ ഭക്ഷണമെന്ന "ഫീഡ് ദി നീഡി" എന്ന തണലിന്റെ പദ്ധതിയിലേയ്ക്ക് തണൽ ബഹ്‌റൈൻ ചാപ്റ്റർ സ്വരൂപിച്ച ധന സഹായം കൈമാറി.ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന്റെ ഭാഗമായി  നടത്തിയ   "തണൽ തട്ടുകട" യിൽ നിന്നും ലഭിച്ച സഹായമാണ് ഭാരവാഹികളായ ലത്തീഫ് കൊയിലാണ്ടി, ഹമീദ് പോതി മഠത്തിൽ എന്നിവരിൽ നിന്നും തണൽ ചെയർമാൻ ഡോ. ഇദ്‌രീസ് ഏറ്റുവാങ്ങിയത്. ത്തരം  ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്  മനുഷ്യസ്നേഹികളായ പ്രവാസികൾ  നൽകുന്ന സഹായങ്ങൾ  വിലമതിക്കാനാവാത്തതാണെന്ന് ഡോ. ഇദ്‌രീസ് പറഞ്ഞു.  

article-image

You might also like

  • Lulu Exchange
  • Straight Forward

Most Viewed