ഉംറ യാത്രയിൽ പങ്കെടുത്തവർക്കുള്ള ദാറുൽ ഈമാൻ സ്വീകരണം നൽകുന്നു

ദാറുൽ ഈമാൻ നടത്തിയ ഉംറ യാത്രയിൽ പങ്കെടുത്തവർക്കുള്ള സ്വീകരണം ഇന്ന് വൈകിട്ട് ഏഴ് മണിക്ക് നടക്കും. വെസ്റ്റ് റിഫയിലുള്ള ദിശ സെന്ററിൽ വെച്ച് നടക്കുന്ന പരിപാടിയിൽ "ഉംറക്ക് ശേഷം" എന്ന വിഷയത്തിൽ ജമാൽ നദ്‌വി ക്‌ളാസ് എടുക്കും. ദാറുൽ ഈമാൻ സഹ രക്ഷാധികാരി എം.എം.സുബൈർ, ജനറൽ സെക്രട്ടറി എം.അബ്ബാസ്, യാത്രാ അമീർ പി.പി. ജാസിർ എന്നിവരും പങ്കെടുക്കും. അടുത്ത യാത്രാ സംഘം ഡിസംബർ 28നാണ് പുറപ്പെടുന്നതെന്നും, കൂടുതൽ വിവരങ്ങൾക്ക് 35573996 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ോ