മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്തയ്ക്ക് ബഹ്റൈനിൽ സ്വീകരണം നൽകി

ബഹ്റൈൻ സെന്റ് പീറ്റേർസ് ജേക്കബൈറ്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 24ന് നടക്കുന്ന ക്രിസ്മസ് ശുശ്രൂഷകൾക്കും, ഡിസംബർ 30ന് നടക്കുന്ന ഇടവക സംഗമവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിലും പങ്കെടുക്കാനായി ബഹ്‌റിനിലേക്ക് എത്തിയ പാത്രിയാർക്കൽ വികാർ മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്തയ്ക്ക് ഇടവക വികാരി റവറന്റ് ഫാദർ റോജൻ പേരകത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇടവക വൈസ് പ്രസിഡന്റ് റോബി മാത്യു ഈപ്പൻ, സെക്രട്ടറി ഏലിയാസ് ജേക്കബ്, ട്രസ്റ്റി റെജി വർഗീസ്, ജോയിന്റ് ട്രസ്റ്റി പോൾസൺ വർക്കി തുടങ്ങിയവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. ഡിസംബർ 24ന് ശനിയാഴ്ച്ച വൈകുന്നേരം 6.00 മണിക്ക് സന്ധ്യാനമസ്കാരവും തുടർന്ന് യൽദോ പെരുന്നാൾ ശുശ്രുഷയും വിശുദ്ധ കുർബാനയും, സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
ോ