വാക്കത്തോൺ സംഘടിപ്പിച്ച് അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ്

ബഹ്റൈനിലെ പ്രമുഖ ആതുരാലയമായ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സോളിഡാരിറ്റി ബഹ്റൈൻ, മെഗാമാർട്ട് എന്നിവരുടെ സഹകരണത്തോടെ പ്രമേഹ ബോധവത്കരണ പ്രചരണ പരിപാടികളുടെ ഭാഗമായി ഡീഫീറ്റ് ഡയബറ്റീസ് എന്ന പേരിൽ വാക്കത്തോൺ സംഘടിപ്പിച്ചു. അറാദിലെ ദോഹത് പാർക്കിൽ നടന്ന പരിപാടിയിൽ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്.
എൻ എച്ച് ആർ എ സിഇഒ ഡോ മറിയം അത്ബി അൽ ജൽഹാമ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു. സോളിഡാരിറ്റി സിഇഒ ജവാദ് മുഹമ്മദ്, ബാബസൺസ് മെഗാമാർട്ട് ജനറൽ മാനേജർ അനിൽ നവാനി, സോളിഡാരിറ്റി ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ ജയ് പ്രകാശ് പാണ്ടെ, ഫിലിപൈൻസ് എംബസി ചാർജ് ഡി അഫേയേർസ് ആനി ജലാൻഡോ ഓൺ ലൂയിസ്, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് സിഇഒ ഡോ ശരത്ത് ചന്ദ്രൻ, ബിസിനസ് ഡെവലെപ്മെന്റ് മാനേജർ ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സിഎ സഹൽ ജമാലുദ്ദീൻ, മുഹറഖ് ശാഖ മേധാവി ഫ്രാങ്കോ ഫ്രാൻസിസ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
മൂന്ന് കിലോമീറ്റർ ദൂരമാണ് വാക്കത്തോണിൽ പങ്കെടുത്തവർ നടന്നത്. നവംബർ 25ന് സലാഖ് ബീച്ചിലും സമാനമായ ഒരു വാക്കത്തോൺ പരിപാടി സംഘടിപ്പിക്കാനുള്ള ആലോചനകൾ നടന്നുവരികയാണെന്ന് അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 33553461 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ോ