കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണകടത്ത്; വില്യാപ്പളി സ്വദേശി പോലീസ് പിടിയിൽ

കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണക്കടത്ത്. ഒരുകിലോ സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വില്ല്യാപ്പള്ളി സ്വദേശി ഷംസുദ്ദീനെ(42)യാണ് 1.006 കിലോ സ്വർണവുമായി പൊലീസ് പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 52 ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ അബുദാബിയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിലാണ് ഷംസുദ്ദീൻ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധനകൾക്ക് ശേഷം പുറത്തിറങ്ങിയ ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം കാറിൽ കയറി പോകുന്നതിനിടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്