ബഹ്റൈൻ പാർലിമെന്റ് തെരഞ്ഞെടുപ്പ് ; നാൽപത് എംപിമാർ തെരഞ്ഞെടുക്കപ്പെട്ടു

ബഹ്റൈനിൽ ഇന്നലെ നടന്ന പാർലിമെന്റ്, മുനിസിപ്പൽ തെരഞ്ഞെടുപ്പുകളുടെ രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപ്പിച്ചു. നാൽപ്പതംഗ പാർലിമെന്റിലേയ്ക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ആറ് എം പിമാരെയാണ് തെരഞ്ഞെടുത്തിരുന്നത്. പുതുതായി 34 പേരെ കൂടിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കാപിറ്റൽ ഗവർണറേറ്റിൽ മുഹമ്മദ് ജനാഹി, അഹമദ് കരാത്ത, മഹമൂദ് അൽ സാലഹ്, ഹസൻ ബുക്കമാസ്, അഹമദ് അൽ സാലൗം, മഹമൂദ് ഫർദാൻ, സെയിനബ് അബ്ദുൽ അമീർ, ജലീല അലാവി, മൊഹ്സിൻ അൽ അബ്സൂൽ, ഇമാൻ ഷൊവൈത്തർ എന്നിവരാണ് വിജയിച്ചത്.
മുഹമ്മദ് അൽ ഹുസൈനി, ഹസൻ അൽ ഡോയ്, മുഹമ്മദ് അൽ ഓലൈവി, ഹിഷാം അൽ അവാദി, ഖാലിദ് ബു ഒങ്ക്, ഹിഷാം അൽ അഷീരി, അബ്ദുള്ള അൽ ദൈൻ, അഹമദ് അൽ മുസല്ലം എന്നിവർ മുഹറഖ് ഗവർണറേറ്റിൽ വിജിയിച്ചപ്പോൾ ഡോ മഹ്ദി അൽ ഷൊവൈക്ക്, ജലാൽ കാദം, വലീദ് അൽ ദോസറി, ഹസൻ ഇബ്രാഹിം, മറിയം അൽ സെയ്ഗ്, അബ്ദുൽ നബി സൽമാൻ, മുനീർ സുരൂർ, അബ്ദുൽ ഹക്കീം അൽ ഷിനോ, മുഹമ്മദ് അൽ അഹമദ്, ജാമിൽ മുല്ല ഹസൻ, ബാസിമ മുബാറക്, ഹനാൻ ഫർദാൻ എന്നിവർ നോർത്തേൺ ഗവർണറേറ്റിൽ വിജയികളായി. സതേൺ ഗവർണേറ്റിൽ വിജയിച്ചവർ അബ്ദുള്ള അൽ റുമാഹി, മറിയം അൽ ദീൻ, മുഹമ്മദ് അൽ റെഫായി, മുഹമ്മദ് അൽ മർസാഫി, മുഹമ്മദ് മൂസ അൽ ബുലൂഷി, നജീബ് അൽ കവാരി, ഡോ അലി അൽ നൊയ്മി, ബദർ അൽ തമീമി, അലി അൽ ദോസ്റി, ലുലുവാ അൽ റുമൈഹി എന്നിവരാണ്.
ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ കാപിറ്റൽ ഗവർണറേറ്റിൽ നിന്നും മുഹമ്മദ് ജനാഹി, സെയിനബ് അമീർ,മുഹറഖ് ഗവർണറേറ്റിൽ നിന്ന് ഹിഷാം അൽ അഷേരി, അഹമദ് അൽ മുസ്ലീം, സതേൺ ഗവർണറേറ്റിൽ നിന്ന് അലി അൽ അൽ നുയമി, നോർത്തേൺ ഗവർണറേറ്റിൽ നിന്ന് അബ്ദുൽ നബി സൽമാൻ എന്നിവരെയാണ് വിജയികളായി പ്രഖ്യാപ്പിച്ചിരുന്നത്. ഒരു സീറ്റിൽ പോൾ ചെയ്തതിൽ അമ്പത് ശതമാനത്തിലധികം വോട്ട് കിട്ടിയ സ്ഥാനാർത്ഥിയെ മാത്രമാണ് വിജയിയായി പ്രഖ്യാപ്പിക്കുന്നത്. ഇത് കാരണമാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടത്തേണ്ടതായി വന്നത്. മികച്ച പോളിങ്ങാണ് ഇത്തവണ ഉണ്ടായത്. 2002 മുതൽക്കാണ് ബഹ്റൈൻ പൊതു തെരഞ്ഞെടുപ്പ് ആരംഭിച്ചത്.
a