മലയാളി മോംസ് മിഡിൽ ഈസ്റ്റ് ബഹ്‌റൈൻ ചാപ്റ്ററിന്റെ അഞ്ചാം വാർഷിക സമ്മേളനം നടന്നു

ഗൾഫ് പ്രവാസ ലോകത്തെ മലയാളി അമ്മമാരുടെ ഏറ്റവും വലിയ കൂട്ടായ്മ ആയ മലയാളി മോംസ് മിഡിൽ ഈസ്റ്റ് ബഹ്‌റൈൻ ചാപ്റ്ററിന്റെ അഞ്ചാം വാർഷിക സമ്മേളനം ഇന്ത്യൻ സ്‌കൂളിൽ വെച്ച് "റിവൈവൽ -2022" എന്ന പേരിൽ വിപുലമായ ആഘോഷങ്ങളോട് കൂടി നടന്നു. സംഘാടക സമിതി ചെയർമാൻ ഡോക്ടർ പി.വി ചെറിയാൻ ആദ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ പിയുഷ് ശ്രീവാസ്തവ, പത്നി മോണിക്ക ശ്രീവാസ്തവ, ചലച്ചിത്ര നടി മമ്ത മോഹൻ ദാസ് എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.
ബഹ്‌റൈൻ ചേംബർ ഓഫ് കോമഴ്സ് അംഗം ബത്തൂൽ ദാദാബായ്, അൽ ദോസ്രി ലോ മാനേജിങ് പാർട്ണർ സാദ് അൽ ദോസരി, സൽമാനിയ ഹോസ്പിറ്റൽ മോർച്ചറി വിഭാഗം ഹെഡ് ഡോ.റുബീന സകരിയ, ബഹ്‌റൈൻ ഓൺക്കോളജി വിഭാഗം ഡോ. മറിയം ഫിദ, നൗറീൻ , ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, കെഎംസിസി ബഹ്റൈൻ പ്രസിഡണ്ട് ഹബീബ് റഹ്മാൻ, എയർ ഹോംസ് ട്രാവൽ മാനേജിംഗ് ഡയറക്ടർ നിതിൻ മത്തായി തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഷിഫ സുഹൈൽ സ്വാഗതം പരിപാടിയിൽ ഷെറിൻ ഷൗക്കത്ത്അലി നന്ദി രേഖപ്പെടുത്തി. ആയിരത്തോളം അമ്മ മാരും അവരുടെ കുടുംബങ്ങളും പരിപാടിയിൽ സംബന്ധിച്ചു.
a