മാർപാപ്പയുടെയും അൽ അസ്ഹർ ഗ്രാൻഡ് ഇമാമിന്റെയും ബഹ്റൈൻ സന്ദർശനം വിജയകരമെന്ന് ബഹ്റൈൻ മന്ത്രിസഭ


ഫ്രാൻസിസ് മാർപാപ്പയുടെയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അത്ത്വയ്യിബിന്‍റെയും ബഹ്റൈൻ സന്ദർശനം വിജയകരമായിരുന്നുവെന്ന് ബഹ്റൈൻ മന്ത്രിസഭായോഗം വിലയിരുത്തി.ഇതുമായി ബന്ധപ്പെട്ടുളള വിവിധ പരിപാടികൾ വിജയിപ്പിക്കുന്നതിനായി നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവർ നടത്തിയ പ്രവർത്തനങ്ങളെയും മന്തിസഭായോഗം അഭിനന്ദിച്ചു. 

സ്വകാര്യ മേഖലയുമായി അർഥപൂർണ സഹകരണം സാധ്യമാക്കുന്നതിന് വേണ്ട നടപടികളുമായി മുമ്പോട്ട് പോകുന്നതിനും കാബിനറ്റ് അംഗീകാരം നൽകി.നവംബർ 11ന് നടക്കുന്ന  പാർലമെന്റ്, മുനിസിപ്പൽ വോട്ടെടുപ്പ് നടപടിക്രമങ്ങൾ സുതാര്യതയോടെ നടത്തുന്നതിനാവശ്യമായ ഒരുക്കങ്ങൾ മന്ത്രിസഭ വിലയിരുത്തി. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം ന‌ടന്നത്. 

article-image

a

You might also like

Most Viewed