പിജിഎഫ് 'വാക്കിടം 2026' ശ്രദ്ധേയമായി; അമ്പതാം അധ്യായം ആഘോഷിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്റൈനിലെ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ (പിജിഎഫ്) സ്പീക്കേഴ്സ് ഫോറം സംഘടിപ്പിച്ച അമ്പതാം അധ്യായം 'വാക്കിടം 2026' വൈവിധ്യമാർന്ന പരിപാടികളോടെ മാഹൂസിലെ പിജിഎഫ് ഓഫീസിൽ വെച്ച് ആഘോഷിച്ചു. ബഹ്റൈനിലെ സാംസ്കാരിക-സാഹിത്യ മേഖലകളിൽ സജീവമായവരുടെ ഒത്തുചേരലായി മാറിയ ചടങ്ങ് പ്രമുഖ സാമൂഹ്യവിമർശകനും എഴുത്തുകാരനുമായ സജി മാർക്കോസ് ഉദ്ഘാടനം ചെയ്തു.

സാഹിത്യകാരന്മാരായ അജിത്ത് നായർ, ആദർശ് മാധവൻ കുട്ടി, ആശാ രാജീവ്, ഫിറോസ് തിരുവത്ര, സോണി ജേക്കബ് എന്നിവർ തങ്ങളുടെ എഴുത്തുജീവിതത്തെയും സർഗ്ഗാത്മക അനുഭവങ്ങളെയും കുറിച്ച് സംവദിച്ചത് പരിപാടിയിൽ സവിശേഷ ശ്രദ്ധ നേടി. ഇതിന് പുറമെ ചാർവി ജിൻസി സുർജിത്ത്, അശ്വതി ഹരീഷ്, മനോജ് നമ്പ്യാർ, സിബി ഇരുവുപാലം, സംവൃത് സതീഷ് എന്നിവരുടെ കവിതാലാപനം ചടങ്ങിന് കലാപരമായ മാറ്റ് കൂട്ടി.

പിജിഎഫ് സ്പീക്കേഴ്സ് ഫോറം പ്രസിഡന്റ് ഷൈജു മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പിജിഎഫ് വർക്കിങ്ങ് ചെയർമാൻ പ്രദീപ് പുറവങ്കര, പ്രസിഡന്റ് ബിനു ബിജു, ഉപദേശകൻ വിശ്വനാഥൻ ഭാസ്ക്കരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സാബു പാല പരിപാടിയുടെ അവതാരകനായിരുന്ന ചടങ്ങിൽ രശ്മി ശ്രീധർ സ്വാഗതവും റോസ് ലാസർ നന്ദിയും പ്രകാശിപ്പിച്ചു.

article-image

്ിുി്ു

You might also like

  • Lulu Exchange
  • Straight Forward

Most Viewed