ഐ.സി.എഫ് ഉമ്മുൽ ഹസം ഇഫ്താർ സംഗമം ആരംഭിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ 

മനാമ: ‘റമളാൻ വിശുദ്ധിയുടെ മാസം’ എന്ന ശീർഷകത്തിൽ ഐ.സി.എഫ് നടത്തുന്ന വിപുലമായ ക്യാമ്പയിനിന്റെ ഭാഗമായി ഉമ്മുൽ ഹസം റീജിയണിലെ ഇഫ്താർ സംഗമങ്ങൾക്ക് തുടക്കമായി. റമളാൻ ഒന്നാം തീയതി മുതൽ ഉമ്മുൽ ഹസം സുന്നി സെന്ററിലാണ് നോമ്പുതുറയും അനുബന്ധ ആത്മീയ പരിപാടികളും നടന്നുവരുന്നത്.

വർഷങ്ങളായി മുടങ്ങാതെ നടത്തിവരുന്ന ഈ സംഗമത്തിൽ ഇത്തവണയും നൂറുകണക്കിന് വിശ്വാസികളാണ് ദിനംപ്രതി പങ്കുചേരുന്നത്. വൈകുന്നേരങ്ങളിൽ ഒരുക്കുന്ന വിഭവസമൃദ്ധമായ നോമ്പുതുറയോടൊപ്പം വിശ്വാസികൾക്ക് ആത്മീയ ഉണർവ് നൽകുന്ന മജ്‌ലിസുകളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

ദിവസവും നോമ്പ് തുറയ്ക്ക് മുന്നോടിയായി നസ്വീഫ് അൽ ഹസനി കുമരംപുത്തൂരിന്റെ നേതൃത്വത്തിൽ പ്രത്യേക ദുആ മജ്‌ലിസ് നടക്കുന്നു. വിശ്വാസികൾക്കായി വിപുലമായ സൗകര്യങ്ങളാണ് സുന്നി സെന്ററിൽ ഒരുക്കിയിരിക്കുന്നത്. ഐ.സി.എഫ് റീജിയൻ നേതാക്കളും റമളാൻ ക്യാമ്പയിൻ സ്വാഗതസംഘം ഭാരവാഹികളും വിവിധ കർമ്മപദ്ധതികൾക്ക് നേരിട്ട് നേതൃത്വം നൽകിവരുന്നു.

article-image

്ിു്

You might also like

  • Lulu Exchange
  • Straight Forward

Most Viewed