പി.കെ. ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രനായേക്കും; ചരടുവലിച്ച് മുസ്ലിം ലീഗ്
ഷീബ വിജയൻ
പാലക്കാട്: കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ച പി.കെ. ശശിയെ യുഡിഎഫ് സ്വതന്ത്രനായി ഒറ്റപ്പാലത്ത് മത്സരിപ്പിക്കാൻ നീക്കം. മുസ്ലിം ലീഗ് നേതാക്കളുമായി ശശി ചർച്ച നടത്തിയതായാണ് വിവരം. എന്നാൽ ഈ വാർത്തകൾ പി.കെ. ശശി നിഷേധിച്ചു. താൻ ഇടതുപക്ഷ ആശയക്കാരനാണെന്നും യുഡിഎഫിലേക്കില്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, ശശിയുടെ രാജി പാർട്ടിയുടെ അറിവോടെയല്ലെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പറഞ്ഞു. ശശി പാർട്ടി വിടില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന സി.പി.എം വിമത കൺവെൻഷനിൽ ശശി പങ്കെടുത്തേക്കുമെന്നും സൂചനയുണ്ട്.
qsassadasddsa


