ഷുഹൈബ്, കൃപേഷ്, ശരത് ലാൽ അനുസ്മരണം നടത്തി ഒഐസിസി ബഹ്‌റൈൻ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: കേരളത്തിലെ സി.പി.എം ഭരണകാലത്ത് പ്രതിപക്ഷ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും പാർട്ടിയുടെ അറിവോടും സർക്കാരിന്റെ മൗനാനുവാദത്തോടും കൂടി ഇല്ലാതാക്കുന്ന ഫാസിസ്റ്റ് നടപടിയാണ് നടമാടുന്നതെന്ന് ബഹ്റൈൻ ഒഐസിസി ഭാരവാഹികൾ കുറ്റപ്പെടുത്തി. ധീര രക്തസാക്ഷികളായ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവരുടെ അനുസ്മരണാർത്ഥം ഒഐസിസി ബഹ്‌റൈൻ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.

കൊല്ലപ്പെട്ട മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും അതത് നാടുകളിലെ വലിയ പ്രതീക്ഷകളായിരുന്നുവെന്ന് യോഗം അനുസ്മരിച്ചു. പാവപ്പെട്ടവരെ സഹായിക്കുന്നതിനും രക്തദാനം, ഭവനരഹിതർക്ക് വീട് നിർമ്മാണം, കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം, ഭക്ഷണമെത്തിക്കൽ തുടങ്ങിയ കാരുണ്യ പ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ടായിരുന്ന ഈ യുവാക്കളുടെ വേർപാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പാർട്ടിക്ക് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ഇന്ന് രക്തസാക്ഷികളുടെ പേരിൽ നടത്തുന്ന പിരിവുകൾ നേതാക്കൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന വാർത്തകൾ പുറത്തുവരുന്നത് രക്തസാക്ഷികളോട് കാണിക്കുന്ന ഏറ്റവും വലിയ വഞ്ചനയാണെന്നും യോഗം വിലയിരുത്തി.

ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഒഐസിസി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ജേക്കബ് തേക്ക് തോട്, ഷമീം കെ.സി, പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സുമേഷ് ആനേരി, ചെമ്പൻ ജലാൽ എന്നിവരും അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

പ്രോഗ്രാം കമ്മിറ്റി കൺവീനർ രഞ്ചൻ കച്ചേരി സ്വാഗതവും നിജിൽ രമേശ് നന്ദിയും അറിയിച്ചു. ഒഐസിസി നേതാക്കളായ അലക്സ് മഠത്തിൽ, സൽമാനുൽ ഫാരിസ്, സന്തോഷ് നായർ, സനീഷ് കുമാർ, ബൈജു ചെന്നിത്തല, ശ്രീജിത്ത് പനായി, മനോജ് ചണ്ണപ്പേട്ട, രഞ്ചിത് പടിക്കൽ, അനുരാജ്, ഷീജനടരാജ്, കുഞ്ഞുമുഹമ്മദ്, ഫൈസൽ പട്ടാണ്ടി, ബിപിൻ മാടത്തേത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

article-image

ുുിു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed