വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഗുരുതര വീഴ്ചയെന്ന് മന്ത്രി വീണാ ജോർജ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും


ഷീബ വിജയൻ
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വിഷയത്തിൽ വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും.

2021-ൽ ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കിടെയാണ് ഉഷ ജോസഫ് എന്ന വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. തുടർന്ന് വർഷങ്ങളോളം ഇവർ വേദനയനുഭവിച്ചു. കഴിഞ്ഞ ദിവസം നടത്തിയ എക്സ്റേ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആ വ്യക്തി അനുഭവിച്ച വേദനയ്ക്ക് ന്യായീകരണമില്ലെന്നും മന്ത്രി വ്യക്തമാക്കി.

article-image

asdsasda

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed