കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും മത്സരിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ല; പ്രേംകുമാർ


ഷീബ വിജയൻ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയ വിവരം മാധ്യമങ്ങളിലൂടെ അറിയേണ്ടി വന്നത് ഗതികേടാണെന്ന് നടൻ പ്രേംകുമാർ. ആത്മാഭിമാനത്തിനേറ്റ മുറിവാണിതെന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ഇപ്പോഴും അനുഭാവമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ല. അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്തിടത്ത് എങ്ങനെ നിലനിൽക്കുമെന്നും സർക്കാരിനെ വിമർശിക്കുന്ന മറ്റുള്ളവർക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയപ്രവർത്തകനായല്ല, മറിച്ച് തന്റെ പ്രവർത്തന മികവ് നോക്കിയാണ് സ്ഥാനങ്ങൾ നൽകേണ്ടതെന്നും പ്രേംകുമാർ വ്യക്തമാക്കി.

article-image

deqwdwwqsqwsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed