ബഹ്റൈൻ കുടുംബ സൗഹൃദ വേദിയുടെ 25 മത് വാർഷിക ആഘോഷത്തിന് 101 അംഗ സ്വാഗതസംഘം

ബഹ്റൈനിൽ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന കുടുംബ സൗഹൃദ വേദിയുടെ 25 മത് വാർഷിക ആഘോഷം വിപുലമായ പരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചു. പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 101 അംഗസ്വാഗതസംഘ കമ്മറ്റിയെ തിരഞ്ഞെടുത്തു.
സെക്രട്ടറി എബി തോമസ് സ്വാഗതവും, തോമസ് ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ രക്ഷാധികാരി അജിത്കുമാർ, ഡോക്ടർ പി വി ചെറിയാൻ, ഗോപാലൻ വി സി, ഗണേഷ് കുമാർ, ലേഡീസ് വിംഗ് പ്രസിഡണ്ട് മിനി റോയ്, ചെമ്പൻ ജലാൽ, മോനി ഓടികണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ച സ്വാഗത സംഘത്തിന്റെ മുഖ്യരക്ഷാധികാരിയായി ഡോക്ടർ പി വി ചെറിയാനെയും രക്ഷാധികാരികളായി എബ്രഹാം ജോൺ വി സി ഗോപാലൻ, മോനി മാത്യു, നാസർ മഞ്ചേരി എന്നിവരെയും സ്വാഗതസംഘം ചെയർമാൻ ആയി ചെമ്പൻ ജലാലിനെയും തെരഞ്ഞെടുത്തു.
a