മാസ്റ്റർ ബ്രെയിൻ 2022 പ്രശ്നോത്തരി ശ്രദ്ധേയമായി

ബഹ്റൈൻ കേരളീയ സമാജം സയൻസ് ഫോറം, ബികെഎസ് ക്വിസ് ക്ലബ്, ലോറൽസ് സെന്റർ ഫോർ ഗ്ലോബൽ എജുക്കേഷൻ എന്നിവർ സഹകരിച്ച് സംഘടിപ്പിച്ച മാസ്റ്റർ ബ്രെയിൻ 2022 പ്രശ്നോത്തരി മത്സരത്തിൽ വിവിധ സ്കൂളുകളിൽ നിന്നായി മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
ബികെഎസ് ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് നടന്ന മത്സരത്തിൽ ന്യൂ മില്ലെനിയം സ്കൂൾ വിദ്യാർത്ഥികളായ ഹരികൃഷ്ണൻ മേനോൻ, ഓം തവരെ ടീം ഒന്നാം സ്ഥാനം നേടി. ഏഷ്യൻ സ്കൂൾ വിദ്യാർത്ഥികളായ മേഘ്ന പാപ്പു, ജെയ്ഡൻ തോമസ് ടീം രണ്ടാം സ്ഥാനവും, ന്യൂ മില്ലെനിയം സ്കൂൾ വിദ്യാർത്ഥികളായ രോഹിത് നാഗേന്ദ്ര പരാശർ, തൃശിത്ത് മണി പ്രഭു കുമാർ ടീം മൂന്നാം സ്ഥാനവും നേടി. 12 മുതൽ 17 വയസ് വരെ പ്രായമുളള വിദ്യാർത്ഥികൾക്കായി നടത്തിയ പ്രശ്നോത്തരി പ്രശസ്ത ക്വിസ് മാസ്റ്റർ ടെറി ഓബ്രൈൻ ആണ് നയിച്ചത്.
ബികെഎസ് വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത്, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ലോറൽസ് ചെയർമാൻ പി ഉണ്ണികൃഷ്ണൻ, സിഇഒ അഡ്വക്കേറ്റ് അബ്ദുൽ ജലീൽ, ഡയറക്ടർ ലതാ ഉണ്ണികൃഷ്ണൻ തുടങ്ങിയവരും സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു.
a
a