പ്രവാസികൾ അറിയാൻ; ഇനി നാട്ടിലേക്ക് ഇന്‍റർ‍നെറ്റ് കോൾ ചെയ്യാൻ ഈ ആപ്പുകൾ മാത്രം


ഇനി നാട്ടിലേക്ക് ഇന്‍റർ‍നെറ്റ് ഫോൺ‍വിളി യുഎഇ അനുവദിച്ച 17 വോയ്പ് ആപ്പുകൾ‍ (വോയ്സ് ഓവർ‍ ഇന്‍റർ‍നെറ്റ് പ്രോട്ടോക്കോൾ‍) വഴി മാത്രമെന്ന് ടെലി കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റൽ‍ ഗവണ്‍മെന്‍റ് റെഗുലേറ്ററി അതോറിറ്റി. സ്കൈപ് (ബിസിനസ്), സൂം ബ്ലാക്ക്ബോർ‍ഡ്, ഗൂഗിൾ‍ ഹാംഗ്ഔട്ട്സ് മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, സിസ്കോ വെബെക്സ്, അവായ സ്പേസ്, ബ്ലൂജീൻസ്, സ്ലാക്ക്, ബോട്ടിം, സി മി, എച്ച്ഐയു മെസഞ്ചർ‍, വോയ്കൊ, ഇത്തിസലാത്ത് ക്ലൗഡ് ടോക്ക് മീറ്റിങ്, മാട്രിക്സ്, ടുടോക്ക്, കോമറ എന്നിവയാണ് അനുമതിയുള്ള ആപ്പുകൾ‍.

നിയമവിരുദ്ധമായ വെബ്സൈറ്റുകളും വോയപ്് ആപ്പുകളും തടയണമെന്ന് ഇത്തിസലാത്ത്, ഡൂ എന്നിവയ്ക്കും നിർ‍ദേശം നൽ‍കി. വിപിഎൻ ഉപയോഗിച്ച് ഇന്‍റർ‍നെറ്റ് ഫോൺ ചെയ്യുന്നത് യുഎഇ നിരോധിച്ചിട്ടുണ്ട്. അനധികൃത മാർ‍ഗത്തിലൂടെ ഇന്‍റർ‍നെറ്റ് ഫോൺ ചെയ്യുന്നവർ‍ക്ക് സൈബർ‍ നിയമം അനുസരിച്ചുള്ള തടവും പിഴയും ലഭിക്കും.

article-image

eyey

You might also like

  • Straight Forward

Most Viewed