തൊഴിൽനിയമങ്ങൾ തെറ്റിച്ചാൽ കർശന നടപടിയെന്ന് ബഹ്റൈൻ എൽഎംആർഎ


ബഹ്‌റൈനിലെ തൊഴിൽനിയമങ്ങൾ പാലിക്കുന്നതിൽ പ്രവാസി തൊഴിലാളികൾ വീഴ്ച്ച കാണിക്കരുതെന്ന്  ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അധികൃതർ ഓർമ്മിപ്പിച്ചു. പ്രവാസി തൊഴിലാളി രാജ്യത്ത് എത്തുന്നതിന് മുമ്പുതന്നെ ഒരു തൊഴിലുടമയിൽനിന്ന് ഔദ്യോഗിക വർക്ക് പെർമിറ്റ് നേടിയിരിക്കണമെന്നും വിസിറ്റ് വിസയിൽ വന്നവർ ജോലിയിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമാണെന്നും നിയമം ലംഘിച്ചാൽ പിഴയും നാടുകടത്തലും നേരിടേണ്ടിവരുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. വർക്കിങ് പെർമിറ്റുള്ള പ്രവാസികൾ പെർമിറ്റിൽ സൂചിപ്പിച്ചിരിക്കുന്ന സ്ഥലങ്ങളിലോ അതേ പ്രവർത്തനത്തിൽ ഏർപ്പെടുന്ന അതേ തൊഴിലുടമയുടെ മറ്റ് ശാഖകളിലോ ജോലി ചെയ്യേണ്ടതാണ്. ഇങ്ങിനെ അല്ലാത്ത രീതിയിൽ പിടിക്കപ്പെട്ടാലും ശിക്ഷ ലഭിക്കും. 

എക്സ്പാട്രിയറ്റ് വർക്കേഴ്സ് പ്രൊട്ടകഷ്ടൻ ആൻഡ് സപ്പോർട്ട് സെന്റററിൽ വിവിധ ഭാഷകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 995 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ ബന്ധപ്പെട്ട് പ്രവാസി തൊഴിലാളികൾക്ക് സംശയങ്ങൾ ദുരീകരിക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. 

article-image

a

You might also like

Most Viewed