പേരാമ്പ്രയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്


ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. ഞായറാഴ്ച പുലര്‍ചെ 12.40 മണിയോടെ പേരാമ്പ്രയ്ക്ക് അടുത്ത് പാലേരിയില്‍ ശ്രീനിവാസന്‍ എന്നയാളുടെ വീടിന് നേരെയാണ് ആക്രമണം. വീടിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

കഴിഞ്ഞ കുറച്ച് നാളുകളായി പ്രദേശത്ത് സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അതേസമയം കോഴിക്കോട് കക്കോടി മോരിക്കരയില്‍ ഗാന്ധിജിയുടെ പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഈ സ്ഥലത്ത് രണ്ട് പേര്‍ തമ്മില്‍ വസ്തു തര്‍ക്കം നിലനിന്നിരുന്നു. ചേവായൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

 

article-image

a

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed