ബഹ്റൈൻ സമ്പദ് വ്യവസ്ഥ ഈ വർഷം രണ്ടാം പാദത്തിൽ 6.9 ശതമാനം വളർച്ച കൈവരിച്ചതായി റിപ്പോർട്ട്


ബഹ്റൈൻ സമ്പദ് വ്യവസ്ഥ ഈ വർഷം രണ്ടാം പാദത്തിൽ 6.9 ശതമാനം വളർച്ച കൈവരിച്ചതായി ഇൻഫർമേഷൻ ആൻഡ് ഇ−ഗവൺമെന്റ് അതോറിറ്റി റിപ്പോർട്ട്. 2011നുശേഷമുള്ള ഏറ്റവും വലിയ വളർച്ചയാണ് രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എണ്ണയിതര മേഖലകളിലെ വളർച്ചയാണ് സാമ്പത്തിക കുതിപ്പിന് വഴിയൊരുക്കിയത്.മുൻ വർഷത്തേക്കാൾ 18.1 ശതമാനം വളർച്ചയാണ് ഹോട്ടൽ, റസ്റ്റാറന്റ് മേഖല രേഖപ്പെടുത്തിയത്.

15.1 ശതമാനം വളർച്ചയോടെ ഗതാഗത, ടെലികമ്യൂണിക്കേഷൻ മേഖല രണ്ടാമതെത്തി. മൂന്നാം സ്ഥാനത്തുള്ള ഉൽപാദന മേഖലയുടെ വളർച്ച 7.6 ശതമാനമാണ്. ബഹ്റൈനിലെ പ്രധാന സ്ഥാപനങ്ങളായ അലുമിനിയം ബഹ്റൈൻ, ബഹ്റൈൻ നാഷണ ൽ ഗ്യാസ് കമ്പനി, ബഹ്റൈൻ പെട്രോളിയം കമ്പനി എന്നിവയുടെ ഉത്പാദനത്തിലും  ഈ കാലയളവിൽ വളർച്ച രേഖപ്പെടുത്തി. പോയന്റ് ഓഫ് സെയിൽ, ഇ−കോമേഴ്സ് രംഗത്തെ വളർച്ച വ്യാപാര മേഖലയ്ക്ക് ഉണർവേകിയിട്ടുണ്ട്. 7.5 ശതമാനം വളർച്ചയാണ് വ്യാപാര മേഖല കൈവരിച്ചത്. സർക്കാർ സേവന മേഖലയിൽ 7.1 ശതമാനവും, റിയൽ എസ്റ്റേറ്റ് മേഖല, ബിസിനസ് സേവന മേഖല എന്നിവ 4.5 ശതമാനവും വളർച്ച രേഖപ്പെടുത്തി.

article-image

˙∫

You might also like

Most Viewed