ഓണകോടി വിതരണം ചെയ്തു

പ്രമുഖ ജീവകാരുണ്യ സംഘടനയായ തണലിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന എടച്ചേരി, കണ്ണൂർ, തൃശൂർ, കുടക് എന്നിവിടങ്ങളിലെ തണൽ വീടുകളിലെ അഞ്ഞൂറോളം അന്തേവാസികൾക്ക് തണൽ ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണകോടി വിതരണം ചെയ്തു.
തണൽ ബഹ്‌റൈൻ ചാപ്റ്റർ ട്രഷറർ നജീബ് കടലായി പരിപാടിക്ക് നേതൃത്വം നൽകി. ഇതിനായി സഹകരിച്ച ബഹ്റൈനിലെ മനുഷ്യസ്നേഹികൾക്ക് നന്ദി രേഖപ്പെടുത്തുന്നതായി തണൽ ഭാരവാഹികൾ അറിയിച്ചു.
sydr