ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് പെർഫോമിങ്ങ് ആർട്ട്സിൽ ചെസ് പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു


ബഹ്റൈനിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് പെർഫോമിങ്ങ് ആർട്ട്സിൽ ചെസ് പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു. ഹോബ് സ്പെസുമായി സഹകരിച്ച് നടത്തുന്ന ക്ലാസിലൂടെ ഫിഡെ റേറ്റിങ്ങുള്ള പരീശീലകരുടെ ശിക്ഷണമാണ് നൽകുന്നത്. സമീപകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ചെസ് താരം പ്രഗ്നാദ്ധയുടെ പരിശീലകൻ കൂടിയായായ ഗ്രാൻഡ് മാസ്റ്റർ ആർ ബി രമേഷ്, ഡബ്ല്യുജിഎം ആരതി രാമസ്വാമി എന്നിവരാണ് ഇതിന്റെ പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 

ആഴ്ച്ചയിൽ രണ്ട് തവണ ഓഫ് ലൈനായും, അല്ലാതെ ഓൺലൈൻ സ്പെഷ്യൽ സെഷനുകളായുമാണ് ചെസ് പഠിപ്പിക്കുക എന്ന് ഐഐപിഎ പ്രിൻസിപ്പലും മാനേജിങ്ങ് ഡയറക്ടറുമായ അമ്പിളി കുട്ടൻ അറിയിച്ചു. ഒക്ടോബർ മാസം ആരംഭിക്കുന്ന ക്ലാസുകളെ പറ്റി കൂടുതൽ അറിയാൻ 17231717 അല്ലെങ്കിൽ 38980680 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

article-image

രിഗി

You might also like

Most Viewed