ഇന്ത്യൻ സ്വാതന്ത്രത്തിന്റ എഴുപത്തി അഞ്ചാമത് വാർഷികത്തോട് അനുബന്ധിച്ചു ഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിച്ചു വന്ന ക്യാമ്പയിന് സമാപനം ആയി

ഇന്ത്യൻ സ്വാതന്ത്രത്തിന്റ എഴുപത്തി അഞ്ചാമത് വാർഷികത്തോട് അനുബന്ധിച്ചു ഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിച്ചു വന്ന ക്യാമ്പയിന് സമാപനം കുറിച്ച് കൊണ്ട് ഉള്ള സാംസ്‌കാരിക സമ്മേളനവും അവാർഡ് ദാന ചടങ്ങും മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ചടങ്ങിൽ സാമൂഹിക പ്രവർത്തകരായ അസ്കർ പൂഴിത്തല, രാജഗിരി യൂസഫ് , ഖലീഗുർ റഹ്മാൻ, റഷീദ് മാഹി എന്നിവർ ആശംസകൾ നേർന്നു. വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഡോക്ടർ മുസ്‌തഫ റസാ റബ്ബാനിക്കും, സാമൂഹിക രംഗത്തെ മികച്ച പ്രവർത്തനത്തിന് ജവാദ് പാഷയ്ക്കും, മാനുഷിക കാരുണ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിന്സാബു ചിറമ്മേൽ, ഫൈസൽ പറ്റാണ്ടി എന്നിവർക്കും, മികച്ച എഴുത്തുകാരനായി അബ്ദുൽ ഖയ്യുമിനും, മികച്ച സംരംഭകനായി റിയാസ് ബി. കെയ്ക്കും അവാർഡുകൾ വിതരണം ചെയ്തു.
ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐഎസ്എഫ് കേരള സ്റ്റേറ്റ് പ്രസിഡന്റ് സൈഫ് അഴിക്കോട്, ജനറൽ സെക്രട്ടറി കെ.വി മുഹമ്മദലി, ഇന്ത്യൻ സോഷ്യൽ ഫോറം കർണ്ണാടക സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ഇർഫാൻ, സെക്രട്ടറി നസീം, ഐഎസ്എഫ് തമിഴ് നാട് സ്റ്റേറ്റ് പ്രസിഡന്റ് മുഹമ്മദ് നവാസ്, സെക്രട്ടറി അത്താഉള്ള, ഉർദു ഘടകം പ്രസിഡന്റ് അലി അക്തർ , സെൻട്രൽ കമ്മറ്റി സെക്രട്ടറി അബൂബക്കർ സിദ്ധീഖ്, മെമ്പർ റഷീദ് സയ്യദ്, യൂസഫ് അലി, സയ്യിദ് സിദ്ധീഖ് എന്നിവരും പങ്കെടുത്തു.
േബ്ീഹബ